Author |
Message |
Sponsored

Bot
Date:
Posts: n/a
|
|
#
|
 |
nayaruparambil777

Contributor
Joined: Sat Aug 27, 2011 3:00 am Posts: 911
|
നന്മയുടെ ജീവിതം തിരിച്ചുപിടിക്കാന്‍ ഏറ്റവും നല്ല സമയമാണ് റമദാന്‍. ആ വിശുദ്ധമാസത്തില്‍ ഇനി 10 ദിനം തികച്ചുമില്ല. വീണ്ടും വിലയിരുത്തുക. ആയുസ്സിന്റെ കണക്കുപുസ്‌തകത്തില്‍ നിങ്ങള്‍ നിങ്ങള്‍ക്കായി കുറിച്ചുവച്ചതെന്താണ്?
|
|
|
|
 |
Sponsored

Bot
Joined: Wed Mar 17, 2010 4:36 pm
Posts: n/a
|
|
#
|
 |
nayaruparambil777

Contributor
Joined: Sat Aug 27, 2011 3:00 am Posts: 911
|
നല്ല കാര്യങ്ങള്‍ ചെയ്യാന്‍ പരമാവധി സമയം കണ്ടെത്തുകയാണു വേണ്ടത്.തറാവീഹ് നിസക്കരിക്കാന്‍ അരമണിക്കൂര്‍ ഇല്ല; ഒന്നര മണിക്കൂര്‍ ഫുട്‌ബോള്‍ മല്‍സരം തീരുന്നതറിഞ്ഞില്ല എന്ന് ഈയിടെ പ്രചരിച്ച ഒരു ഇമെയിലില്‍ പറയുന്നു. നന്മകള്‍ക്കു സമയം കണ്ടെത്തുക. ആ ശീലം തുടങ്ങാനുള്ള നല്ല സമയമാണിത്.
|
|
|
|
 |
nayaruparambil777

Contributor
Joined: Sat Aug 27, 2011 3:00 am Posts: 911
|
സുഹൃത്തുക്കളെ നേര്‍വഴിക്കു നയിക്കാന്‍ നിങ്ങള്‍ക്കും നിങ്ങളെ നേര്‍വഴിക്കു നയിക്കാന്‍ സുഹൃത്തുക്കള്‍ക്കും കഴിയണം. 'നീ വന്നേ ഇവിടെയൊന്നു കയറിയിട്ടു പോവാം' എന്നു സുഹൃത്ത് പറഞ്ഞാല്‍ അതു നല്ല സ്ഥലമല്ലെങ്കില്‍ നിങ്ങള്‍ക്ക് സുഹൃത്തിനെ തടയാന്‍ കഴിയണം. അതു നല്ലതിനാണെങ്കില്‍ അതില്‍ നിന്നു പൂര്‍ണമായി അകന്നുപോവുകയുമരുത്. ഇങ്ങനെയുള്ള സൂക്ഷ്‌മതയ്‌ക്ക് നിങ്ങള്‍ക്കും സുഹൃത്തിനും ദൈവവിശ്വാസമുണ്ടായിരിക്കേണ്ടത് അനിവാര്യമാണ്. അതെ, നല്ല സുഹൃത്തുക്കളെ തിരിച്ചറിയാന്‍ അല്ലെങ്കില്‍ സുഹൃത്തുക്കളെ നല്ലവരാക്കാനുള്ള ശ്രമങ്ങള്‍ക്കു തുടക്കമിടാം ഈ റമദാനില്‍.
|
|
|
|
 |
nayaruparambil777

Contributor
Joined: Sat Aug 27, 2011 3:00 am Posts: 911
|
അതെ, ഈ ഭമിയുടെയും അതിന്റെ ഓരോ ഘടകത്തെയും എത്ര വിദഗ്‌ധമായാണ് സംവിധാനിച്ചിരിക്കുന്നത് എന്നു നിരീക്ഷിക്കാനും അതില്‍ നിന്നു പാഠമുള്‍ക്കൊള്ളാനും ഈ മാസം ഉപകാരപ്പെടണം. അതില്‍ നിന്ന് ദൈവത്തിന്റെ കരുത്തും സ്‌നേഹവും ബോധ്യപ്പെടണം. അതിനുള്ള ശ്രമങ്ങള്‍ ഈ മാസം തുടങ്ങിവയ്‌ക്കുക.
|
|
|
|
 |
nayaruparambil777

Contributor
Joined: Sat Aug 27, 2011 3:00 am Posts: 911
|
വൃത്തി വിശ്വാസത്തിന്റെ പകുതിയാണ് എന്ന നബിവചനം ഓര്‍ക്കുക.തനിച്ചിരിക്കുമ്പോഴും അല്ലാത്തപ്പോഴുമൊക്കെ ഈ ബോധം നമുക്കുണ്ടാവണം. വൃത്തിയായി നടക്കുന്നവര്‍ക്ക് മാനസികമായും അതിന്റെ ഗുണമുണ്ടാവുമെന്നുറപ്പ്. പ്രധാന ആരാധനാ കര്‍മങ്ങള്‍ക്കു മുമ്പ് ശരീരമോ ശരീരഭാഗങ്ങളോ വൃത്തിയാക്കേണ്ടത് അനിവാര്യമാണ്. റമദാനില്‍ ആരാധനാകര്‍മങ്ങളില്‍ കണിശത പുലര്‍ത്തുന്നയാള്‍ക്ക് മാസം മുഴുവന്‍ വൃത്തിയായിരിക്കേണ്ടി വരും. ഈ ശുചിത്വബോധം റമദാനു ശേഷവും തുടര്‍ന്നുകൊണ്ടു പോണം.
|
|
|
|
 |
nayaruparambil777

Contributor
Joined: Sat Aug 27, 2011 3:00 am Posts: 911
|
പണം എണ്ണി തിട്ടപ്പെടുത്തലായിരുന്നല്ലോ അവരുടെ ജോലിനിങ്ങളുടെ ധനം കെട്ടിവയ്‌ക്കാതെ യഥോചിതം ചെലവഴിക്കാന്‍ ആഹ്വാനമേകുന്നുഅനാഥകളെയും അഗതികളെയും അവര്‍ സംരക്ഷക്കുന്നില്ലഎന്നിങ്ങനെ അര്‍ത്ഥം വരുന്ന ഖുര്‍ആന്‍ വചനങ്ങള്‍ ഓര്‍ക്കുക. നമ്മുടെ പങ്ക് നാം തന്നെ നല്‍കേണ്ടതുണ്ട്.
|
|
|
|
 |
nayaruparambil777

Contributor
Joined: Sat Aug 27, 2011 3:00 am Posts: 911
|
മാനവരാശിക്ക് വിമോചനത്തിന്റെ വെള്ളിവെളിച്ചവുമായി ഖുര്‍ആന്‍ അവതരിച്ചു തുടങ്ങിയ മാസമാണ് റമദാന്‍. ഇഖ്‌റഅ് (വായിക്കുക!) എന്നതായിരുന്നു ഖുര്‍ആനില്‍ ആദ്യം അവതരിപ്പിക്കപ്പെട്ട വാക്ക്. ഖുര്‍ആന്‍ വായിക്കാനും അതിന്റെ അനുപമമായ സൗന്ദര്യത്തെയും, ജീവിതത്തിന്റെ എല്ലാ മേഖലകളെക്കുറിച്ചും അതു മുന്നോട്ടു വയ്‌ക്കുന്ന നന്മ നിറഞ്ഞ വഴികളെയും, തെറ്റിലേക്കു നീങ്ങുന്നവര്‍ക്കു നല്‍കുന്ന മുന്നറിയിപ്പുകളെയും കുറിച്ചു പഠിക്കുവാന്‍ ഈ മാസം പൂര്‍ണ തോതില്‍ ഉപയോഗിക്കുക.
|
|
|
|
 |
nayaruparambil777

Contributor
Joined: Sat Aug 27, 2011 3:00 am Posts: 911
|
ത്യാഗസുരഭിലമായ വ്രതാനുഷ്ഠാനത്തിന്‍റെ റമസാന്‍ ദിനങ്ങള്‍ക്കു വിട. പാപങ്ങളെല്ലാം മോചിച്ച് പുതിയൊരു മനുഷ്യനായി വിശ്വാസത്തിന്‍റെയു സമൂഹത്തിന്‍റെയും നടവഴികളിലേക്ക് വിശുദ്ധിയുടെ വെള്ളവസ്ത്രമണിഞ്ഞ് ഇനി പുതിയ യാത്ര. പകല്‍ മുഴുവന്‍ അന്നപാനീയങ്ങള്‍ ഉപേക്ഷിച്ചു നോമ്പുനോറ്റ് നേടിയ വിശുദ്ധിയുടെ പുണ്യവുമായി ഇനി പുതുജീവിതത്തിന്‍റെ പ്രതീക്ഷ.
|
|
|
|
 |
nayaruparambil777

Contributor
Joined: Sat Aug 27, 2011 3:00 am Posts: 911
|
സാഹോദര്യത്തിന്‍റെയും കാരുണ്യത്തിന്‍റെയും കാലഹരണപ്പെട്ടിട്ടില്ലാത്ത സന്ദേശം ശക്തമായി ഊട്ടിയുറപ്പിക്കുന്ന ആഘോഷത്തിലേക്ക് ലോകം മുഴുകുമ്പോള്‍ ഈ ചെറിയ പെരുന്നാള്‍ ഒരിക്കലും മറക്കാനാവാത്ത വിശുദ്ധിയുടെ ദിനങ്ങളിലൊന്നായി മാറട്ടെ എന്നു പരസ്പരം ആശംസിക്കാം. ലോകമെങ്ങുമുള്ള എല്ലാ മലയാളികള്‍ക്കും ചെറിയ പെരുന്നാള്‍ ആശംസകള്‍ !!
|
|
|
|
 |
nayaruparambil777

Contributor
Joined: Sat Aug 27, 2011 3:00 am Posts: 911
|
ഏവര്ക്കും ആഹ്ലാദഭരിതമായ ഈദുല് ഫിത്വര് ഹൃദയപൂര്വ്വം ആശംസിക്കുന്നു...
റമദാനിലൂടെ നേടിയെടുത്ത വിശുദ്ധിയും സദ്ഭാവനവും സഹനഗുണവും ഊര്ജ്ജവും ജീവിതത്തിലുടനീളം കാത്തുസൂക്ഷിക്കാന് നമുക്ക് കഴിയുമാറാകട്ടെ...
എങ്ങും എവിടെയും സമാധാനവും സന്തോഷവും കളിയാടട്ടെ...
മതപരവും പ്രത്യയശാസ്ത്രപരവുമായ എല്ലാ വേലിക്കെട്ടുകള്ക്കുമപ്പുറം മനുഷ്യനെ സ്നേഹിക്കാനുള്ള മനസ്സ് നമുക്കുണ്ടാവട്ടെ...
എല്ലാവര്ക്കും നന്മയുണ്ടാകട്ടെ...
ഈദ് മുബാറക്...
|
|
|
|
 |
|